സമയം സന്ധ്യയോടടുത്തുവെന്ന് തോന്നുന്നു. പക്ഷികള്‍ വന്ന ദിക്കിലേക്കു തിരിച്ചു പറന്നു തുടങ്ങി. ചക്രവാളസീമയില്‍ അസ്തമയസൂര്യന്റെ പ്രഭയില്‍ മുങ്ങി നില്‍ക്കുന്ന പ്രകൃതി രാത്രിക്കുള്ള വഴിയൊരുക്കുന്നു. യാത്രക്ക് വേഗം കൂട്ടേണ്ടതുണ്ട്. ഇനിയും എത്ര ദൂരം പിന്നിടണം? വഴികാട്ടിയായ് കൂടെയുണ്ടായിരുന്ന പേരറിയാകിളിയും കൂടുതേടി പോയോ? അതോ ചുറ്റും നിറയുന്ന അന്ധകാരം കാഴ്ച മറച്ചുവോ? ഇനിയൊരു തിരിച്ചുപോക്കുണ്ടാവില്ല എന്നുറപ്പിച്ചു തന്നെയാണ് യാത്ര തുടങ്ങിയത്. മഞ്ഞുമൂടിയ താഴ്വാരങ്ങളും ഹിമശൈലങ്ങളും പിന്നിട്ടൊരു യാത്ര. സംസാരസാഗരത്തില്‍ നിന്നും വീശിയടിക്കുന്ന കാറ്റിനുപോലും എത്താന്‍ കഴിയാത്ത ദൂരത്തേക്ക്. ഒടുവില്‍ സര്‍വപാപനാശിനിയായ ഹിമവത് ഗംഗയില്‍ ഒന്ന് മുങ്ങി നിവരാന്‍ . ഭൂതം-ഭാവി-വര്‍ത്തമാന കാലങ്ങള്‍ക്കതീതമായ നിര്‍വൃതി നേടാന്‍ . ബന്ധനങ്ങളാകുന്ന സര്‍വ ബന്ധങ്ങളില്‍ നിന്നും ശാശ്വതമായൊരു മുക്തി !
. ബന്ധനങ്ങളാകുന്ന സര്‍വ ബന്ധങ്ങളില്‍ നിന്നും ശാശ്വതമായൊരു മുക്തി !
ReplyDelete