Wednesday 4 January 2012

ഒരു മയില്‍പീലിയുടെ ഓര്‍മയ്ക്ക്...


ഒരു വേനല്‍ കാലത്തിന്റെ അവസാനം മഴമേഘങ്ങളേയും കൊണ്ട് വന്ന കാറ്റില്‍ ഒരു മയില്‍പീലിയും ഉണ്ടായിരുന്നു - ഒരു കുഞ്ഞു മയില്‍പീലിതുണ്ട്‌. പൊടിയണിഞ്ഞു കിടന്നിരുന്ന ഇടനാഴിയിലേക്ക്‌ ഒന്നെത്തി നോക്കി ആ മയില്‍പീലിയും പറന്നുപോയി. ദൂരേക്ക്‌...ദൂരേക്ക്‌...കൈയ്യെത്താ... കണ്ണെത്താ... ദൂരത്തേക്കു....

24 comments:

  1. തുളസിയുടെ പരിശുദ്ധി എഴുത്തിലും, വാക്കിലും കൂടെ ഉണ്ടാകട്ടെ..ഇനിയും എഴുതൂ..വിശാലമായ ബൂലോകത്തിലേക്ക് സ്വാഗതം......
    പുതുവരഷാശംസകള്‍ നേര്‍ന്നു കൊണ്ട് സ്നേഹത്തോടെ മനു..

    ReplyDelete
  2. മനു, ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി! തുളസിയുടെ നൈര്‍മല്യം കൈവിടാതെ എഴുതാന്‍ തീര്‍ച്ചയായും ശ്രമിക്കാം..ഒപ്പം നന്മയും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു..

    ReplyDelete
  3. ഒരു മഴ കൊതിക്കുന്ന മനസ്സില്‍
    വിരുന്ന വന്ന മയില്പീലിയുടെ വര്‍ണ്ണം ..
    മനസ്സ് വേനലിലും ആര്‍ദ്രമാകുമ്പൊള്‍
    ഒരു നല്ല മഴ വിരഹ വേവുകളെല്ലം
    മായ്ച്ച് പീലിയേ ഒട്ടിചേര്‍ക്കും ഹൃത്തിനുള്ളില്‍ ..
    എത്ര ദൂരേക്ക് മാഞ്ഞാലും , ഓര്‍ക്കുക
    മേലേ വിണ്ണില്‍ കര്‍മേഘം കോപ്പ് കൂട്ടുന്നുണ്ട്
    അടുത്ത മഴ വരവായീ ..
    കൂടെ കാത്തിരുന്ന ആ മയില്‍ പീലി തുണ്ടും ..
    ആശംസ്കളോടെ ..

    ReplyDelete
  4. റിനി, മേലേ കാര്‍മേഘം ഇരുണ്ട്കൂടുമ്പോള്‍ , മഴയുടെ വരവറിയുച്ചു കൊണ്ട് വരുന്ന തണുത്ത കാറ്റേല്കുമ്പോള്‍, ഒരു നീണ്ട കാത്തിരുപ്പിനു വിരാമമായി എന്ന് കരുതും...പക്ഷെ ഈ മഴക്കാലത്തും ആ മയില്‍‌പീലി എത്തിയില്ല എന്ന് കാണുമ്പോള്‍ , മറ്റൊരു കാത്തിരുപ്പിനു തുടക്കമാകും, വീണ്ടുമൊരു ഋതുഭേദവും കാത്തു...

    ReplyDelete
  5. പ്രിയപ്പെട്ട തുളസി,
    ഹൃദ്യമായ നവവത്സരാശംസകള്‍!
    മഴമേഘങ്ങള്‍ കാലം തെറ്റി പെയ്യുന്ന നാട്ടില്‍, ഒരു കുഞ്ഞു മയില്‍‌പീലി എത്രയും വേഗം സ്വന്തമാകട്ടെ!കാത്തിരുപ്പിനും ഇല്ലേ സുഖം?
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനൂ, മറ്റൊരു മഴക്കാലവും, പറന്നകന്ന മയില്‍പീലിതുണ്ട്‌ തിരികെയെത്തുന്നതും നോക്കിയിരിക്കുമ്പോള്‍ കാത്തിരിപ്പിന്റെ വിരസതയും സുഖമുള്ളതാകുന്നു..

      Delete
  6. ഒരു വേനല്‍ കാലത്തിന്റെ അവസാനം മഴമേഘങ്ങളേയും കൊണ്ട് വന്ന കാറ്റില്‍ ഒരു മയില്‍പീലിയും ഉണ്ടായിരുന്നു ...
    പിന്നീട്‌ പറന്ന് പോയെങ്കിലും ...അവശേഷിപ്പിച്ച സാന്ത്വനം ഒത്തിരി പ്രിയപെട്ടതായിരുന്നു എന്ന്..വരികൾ ഓർമ്മിപ്പിക്കുന്നു...ആശംസകൾ

    ReplyDelete
    Replies
    1. വരവൂരാന്റെ ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി..തീര്‍ച്ചയായും മയില്‍‌പ്പീലി സമ്മാനിച്ച സാന്ത്വനം തന്നെയാണ് മറ്റൊരു മഴക്കാലം കാത്തിരിക്കാനുള്ള പ്രചോദനം നല്‍കുന്നതും

      Delete
  7. കാത്തിരുന്ന മയില്‍പ്പീലി ഒന്നു വന്നെത്തി നോക്കിയെങ്കില്‍ ഇനിയും വരും തുളസി.പ്രതീക്ഷിക്കാതെ വന്ന കാറ്റിന് ഒന്നു തെന്നി മാറിയതാ അത്... അതെവിടെം പോകില്ലാട്ടോ....
    ആശസകളോടെ......

    ReplyDelete
    Replies
    1. ധന്യയുടെ ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി..മറ്റൊരു കാറ്റില്‍ തീര്‍ച്ചയായും ആ മയില്‍‌പീലി വീണ്ടും വരും എന്ന് തന്നെയാണ് പ്രതീക്ഷ..

      Delete
  8. ഇനിയും മഴയും കാറ്റുമുണ്ടാവും,കൂടെയാ മയില്‍‌പീലി തുണ്ടും.ആശംസകളോടെ ....

    ReplyDelete
    Replies
    1. മാനസിയുടെ ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി..വരാന്‍ പോകുന്ന വര്‍ഷകാലത്തെ കാത്തിരിക്കുമ്പോള്‍ ആ മയില്‍പീലിയും തിരികെ വരും എന്ന് തന്നെ കരുതുന്നു.

      Delete
  9. thulasi,
    ഇനിയൊരു വേനല്‍മഴയ്ക്കൊപ്പം ആ മയില്‍‌പ്പീലിത്തുണ്ട് തിരികെ വരും.. ഇങ്ങനോരാള്‍ കാത്തിരിക്കുമ്പോള്‍ എങ്ങനെയാണ് വരാതിരിക്കുക?!
    ആശംസകള്‍..
    -സ്നേഹപൂര്‍വ്വം അവന്തിക

    ReplyDelete
    Replies
    1. അവന്തികാ, ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി..മറ്റൊരു വേനല്‍മഴക്കായി കാത്തിരിക്കുകയാണ്..വരും എന്ന് തന്നെയാണ് പ്രതീക്ഷ..

      Delete
  10. പറന്നുപോയ പീലിത്തുണ്ട് തേടി കാലം തള്ളിയ അനേകരില്‍ ഒരാള്‍ ആകരുത്. കാരണം അത് നഷ്ടപെടലിന്റെ നൊമ്പരം മാത്രം പകരം തരും.

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ, പറന്നകന്ന മയില്പീലിതുണ്ടിനെ കാത്തിരിക്കുമ്പോള്‍ അതൊരു നഷ്ടടമായി തോന്നുകയില്ല..ആ കാത്തിരിപ്പിന്റെ നൊമ്പരവും സുഖമുള്ളതാകുന്നു.

      Delete
  11. ഒരുവേള കയ്യൊന്നെത്തിച്ചിരുന്നെങ്കിൽ.....!!
    വേണ്ട..!കൈവിട്ടതിനെച്ചൊല്ലി കണ്ണീർ വാർക്കേണ്ട..!

    ആശംസകൾ നേർന്നുകൊണ്ട്...പുലരി

    ReplyDelete
    Replies
    1. പ്രിയ സുഹൃത്തേ, ഹൃദ്യമായ ആശംസകള്‍ക്ക് നന്ദി..കൈയെതുമ്പോഴേക്കും കണ്ണില്‍ നിന്നും മാഞ്ഞുപോയിരുന്നു..സാരല്ല്യ! മറ്റൊരു കാറ്റില്‍ വരുമായിരിക്കും..

      Delete
    2. വറുതിയുടെ ആകാശത്ത്‌..,
      ഇനിയും ഒരു മഴ മേഘത്തിനായി കാത്തിരിക്കുന്ന..
      മയില്‍‌പീലി...
      നിന്‍റെ കാത്തിരിപ്പിനും,ഒരു വല്ലാത്ത സുഖമുണ്ട്..ല്ലേ...?
      നിന്‍റെ കാത്തിരിപ്പുകള്‍ വെറുതെയാവില്ല...
      ആശംസകളോടെ..,

      Delete
  12. :-)

    http://manumenon08.blogspot.com/2012/03/blog-post.html

    ReplyDelete
  13. Tulasi...is a one of a kind

    ReplyDelete
  14. അയ്യോ ആ നിറങ്ങലെങ്കിലും അവിടെ ഇടാന്‍ പറയാമായിരുന്നില്ലേ ..

    ReplyDelete
  15. മയില്‍പ്പീലിക്ക് പകരം അതൊരു അപ്പൂപ്പന്‍താടി എന്ന് പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടി ഒറിജിനാലിറ്റി ഉണ്ടാവുമായിരുന്നു എന്ന് തോന്നുന്നു .....

    ReplyDelete